Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനാർദന റെഡ്ഡിക്കെതിരെ തിരച്ചിൽ നോട്ടിസ്

ബെംഗളൂരു ∙ ജാമ്യം ശരിപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് മണി ചെയിൻ തട്ടിപ്പുകാരനിൽ നിന്ന് 21 കോടിയുടെ സ്വർണക്കട്ടികൾ കൈക്കലാക്കാൻ ശ്രമിച്ച കേസിൽ കർണാടക മുൻ മന്ത്രി ജി.ജനാർദന റെഡ്ഡിക്കെതിരെ തിരച്ചിൽ നോട്ടീസ്.

ബെള്ളാരിയിലെ വൻ ഖനിവ്യവസായി ആയ റെഡ്ഡിയുടെ വീട്ടിൽ ഇതുമായി ബന്ധപ്പെട്ടു റെയ്ഡ് നടന്നിരുന്നു. ഇതോടെ കർണാടക വിട്ടെന്നാണു വിവരം.. മൊബൈൽ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫ്. ഹൈദരാബാദിൽ കഴിയുകയാണെന്നും മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും സൂചനയുണ്ട്.

200 കോടി രൂപയുടെ മണിചെയിൻ മാർക്കറ്റിങ് തട്ടിപ്പ് നടത്തിയ ആംബിഡന്റ് മാർക്കറ്റിങ് പ്രൈവറ്റ് കമ്പനി ഉടമ സയദ് ഫരീദിനോടാണ് ഉദ്യോഗസ്ഥർക്കു കൊടുക്കാനായി സ്വർണക്കട്ടി ചോദിച്ചതെന്നാണ് ആരോപണം. അതേ സമയം റെഡ്ഡിക്കെതിരെ അറസ്റ്റ് വാറന്റ് ഇല്ലെന്നു പൊലീസ് പറഞ്ഞു.