Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാരിയണിഞ്ഞ്, സരയൂ തീരത്ത് ദക്ഷിണ കൊറിയ പ്രഥമവനിത

Kim-Jung-Sook അയോധ്യയിൽ സരയൂ തീരത്തെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരുന്ന ദക്ഷിണ കൊറിയൻ പ്രഥമവനിത കിം ജുങ് സൂക്ക്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം.

അയോധ്യ∙ സരയൂ തീരത്തെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേർന്നു ദക്ഷിണ കൊറിയ പ്രഥമവനിത കിം ജുങ് സൂക്ക്. കൊറിയയുടെ റാണിയായി മാറിയ അയോധ്യാ രാജകുമാരി സൂരിരത്നയുടെ സ്മാരകത്തിൽനിന്നായിരുന്നു കിമ്മിന്റെ സന്ദർശനത്തുടക്കം. 

2000 വർഷം മുൻപു കൊറിയയിലെത്തി അവിടത്തെ കിം സുറോ രാജാവിനെ വിവാഹം ചെയ്ത സൂരിരത്ന ഹെയോ ഹ്വാങ് ഓക് എന്ന പേരിൽ റാണിയായി വാണെന്നാണു ചരിത്രകഥകൾ. അയോധ്യയിലെ സ്മാരകം പുതുക്കിപ്പണിയുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിലും കിം ജുങ് സൂക്ക് പങ്കെടുത്തു.

സരയൂ തീരത്തെ ദീപാവലി ആഘോഷ ഭാഗമായി ഹെലികോപ്ടറിൽ വന്നിറങ്ങിയ സീതയെ ഹാരമണിയിച്ചു സ്വീകരിച്ചതും കിമ്മായിരുന്നു.  ഉത്തർപ്രദേശ് ഗവർണർ റാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നു രാമലക്ഷ്മണന്മാരെ സ്വീകരിച്ചു.