Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിൽ പശുവളർത്തൽ വിപ്ലവം; തുടക്കം മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന്

gopuja

അഗർത്തല ∙ പശുവളർത്തൽ പ്രോൽസാഹിപ്പിക്കുന്നതിനായി ഔദ്യോഗികവസതിയിൽ താനും കുടുംബവും പശുവിനെ വളർത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌കുമാർ ദേബ്. 5000 കർഷക കുടുംബങ്ങൾക്കു 2 പശുക്കളെ വീതം വാങ്ങാൻ സഹായിക്കുന്ന പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി സംസ്ഥാന കർഷകമോർച്ച യോഗത്തിൽ പ്രഖ്യാപിച്ചു.

പശു വളർത്തലിലൂടെ പാൽ ക്ഷാമത്തിനും പോഷകാഹാരക്കുറവിനും പരിഹാരമാകുമെന്നു ബിപ്ലബ് കുമാർ പറഞ്ഞു. 2,000 പേർക്കു തൊഴിൽ നൽകുന്ന വ്യവസായം തുടങ്ങണമെങ്കിൽ 10,000 കോടിയെങ്കിലും മുതൽ മുടക്കേണ്ടിവരും. എന്നാൽ 10,000 പശുക്കൾക്ക് 5,000 കുടുംബങ്ങളുടെ വരുമാനമാർഗമാകാൻ കഴിയും.

തിരഞ്ഞെടുത്ത ഗ്രാമങ്ങളിലെ 5,000 കർഷകരെയാണ് പശുവളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ബാങ്ക് വായ്പ വഴി പശുക്കളെ വാങ്ങുന്ന കർഷകരുടെ പലിശ സർക്കാർ അടയ്ക്കുന്നതാണു പദ്ധതി. വായ്പ കർഷകർതന്നെ തിരിച്ചടയ്ക്കണം.