Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിൽ ഇനി മേയ്ദിനം പൊതു ഒഴിവുദിവസമല്ല

Holiday-representational-image

അഗർത്തല∙ ത്രിപുരയിലെ ബിജെപി സർക്കാർ മേയ് ഒന്ന് (രാജ്യാന്തര തൊഴിലാളി ദിനം) പൊതുഒഴിവുദിനങ്ങളുടെ പട്ടികയിൽനിന്നുമാറ്റി നിയന്ത്രിത ഒഴിവുദിനത്തിന്റെ പട്ടികയിൽപെടുത്തി. സംസ്ഥാന സർക്കാർ ജീവനക്കാർക്കു വർഷത്തിലെ 12 നിയന്ത്രിത ഒഴിവു ദിവസങ്ങളിൽ മേയ്‌ദിനം അടക്കം ഏതെങ്കിലും നാലുദിവസം മാത്രം അവധി എടുക്കാമെന്നു സംസ്ഥാന അണ്ടർസെക്രട്ടറി വ്യക്തമാക്കി. 

സർക്കാർതീരുമാനത്തെ സിപിഎം ശക്തമായി എതിർത്തു. തൊഴിലാളികളുടെ അവകാശങ്ങളെയും താൽപര്യങ്ങളെയും ലംഘിക്കുന്ന നടപടിയാണിതെന്നു സിപിഎം കുറ്റപ്പെടുത്തി.

related stories