Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനം: കോൺഗ്രസിനെതിരെ ബദൽ പ്രചാരണത്തിന് ബിജെപി

demonetisation-two

ന്യൂഡൽഹി∙ നോട്ടുനിരോധനത്തിനെതിരായ പ്രചാരണം കോൺഗ്രസ് ശക്തമാക്കുന്നതിനിടെ ബദൽ പ്രചാരണവുമായി ബിജെപി. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾക്കു കോൺഗ്രസ് മറുപടി നൽകണമെന്നു ബിജെപി ആവശ്യപ്പെട്ടു. ‌ബിജെപി വക്താവും ഐടി സെൽ മേധാവിയുമായ അമിത് മാളവ്യ ട്വിറ്ററിൽ തുടങ്ങിവച്ച പ്രചാരണമാണു പാർട്ടി ഏറ്റെടുത്തത്.

ചോദ്യങ്ങളിൽ ചിലത്

∙ എല്ലാ അഴിമതി വിരുദ്ധ നടപടികൾക്കെതിരെയും കോൺഗ്രസ് പ്രതിഷേധിക്കുന്നു. എന്താണ് അവർ ഭയക്കുന്നത്?

∙ അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന മുൻ ധനമന്ത്രി നയപരമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?

∙ രണ്ടു വർഷത്തിനിടെ ആദായനികുതി ഒടുക്കുന്നവരുടെ എണ്ണം രണ്ടു കോടി വർധിച്ചതിനെയാണോ എതിർക്കുന്നത്?

∙ സമ്പദ്‌വ്യവസ്ഥയെ നിയമവിധേയമാക്കി സാധാരണക്കാരെ ശാക്തീകരിക്കുന്ന നോട്ടുനിരോധനത്തെയാണോ എതിർക്കുന്നത്?

∙ലോകമെങ്ങും ഇന്ത്യയുടെ സമ്പദ്ശക്തി അംഗീകരിക്കപ്പെടുന്നതിൽ എന്തിനാണ് അസന്തുഷ്ടി?

∙ ചെറുകിട വ്യ‌വസായികൾക്കു വേണ്ടിയും കള്ളപ്പണം ഇല്ലാതാക്കാനും കോൺഗ്രസ് ചെയ്തതെന്ത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.