Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ ഭർത്താവ് മുഖ്യമന്ത്രി, ഭാര്യ എംഎൽഎ

Kumaraswamy, Anita Kumaraswamy കുമാരസ്വാമി, അനിത കുമാരസ്വാമി

ബെംഗളൂരു∙ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത രാമനഗര നിയമസഭാ സീറ്റിൽ വിജയിച്ചതോടെ കർണാടക നിയമസഭ പുതിയ ചരിത്രമെഴുതുന്നു. മുഖ്യമന്ത്രിയും ഭാര്യയും ഒരേ സഭയിൽ അംഗങ്ങളാകുന്നത് ആദ്യം. 2008ലും ഇരുവരും ഒരേ സഭയിൽ എംഎൽഎമാരായിട്ടുണ്ട്. 1996ൽ എച്ച്.ഡി ദേവെഗൗഡ പ്രധാനമന്ത്രിയായപ്പോൾ അതേ സഭയിൽ മകൻ കുമാരസ്വാമി എംപിയായിരുന്നത് മറ്റൊരു അപൂർവത.

Lalu Prasad Yadav, Rabri Devi ലാലു പ്രസാദ് യാദവ്, റാബറി ദേവി

സമാനമായ ചിത്രമായിരുന്നു ബിഹാറിലും. കാലിത്തീറ്റ കുംഭകോണക്കേസിൽ അറസ്റ്റ് വാറന്റ് വന്നതിനെ തുടർന്ന് 1997 ൽ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രി പദം ഒഴിഞ്ഞു. ഭാര്യ റാബറി ദേവി മുഖ്യമന്ത്രിയായി. ലാലു എംഎൽഎയായി തുടർന്നു. പിന്നീടു നിയമസഭാ കൗൺസിൽ വഴിയാണ് റാബറി ദേവി നിയമനിർമാണസഭയിൽ കയറിയത്.