Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ ട്രെക്കിങ് നിരോധനം

ചെന്നൈ∙ തമിഴ്നാട്ടിലെ വന മേഖലകളിൽ കാട്ടുതീ സാധ്യത കണക്കിലെടുത്ത് എല്ലാ വർഷവും ഫെബ്രുവരി 15 മുതൽ ഏപ്രിൽ 15 വരെ ട്രെക്കിങ്ങിനു നിരോധനം ഏർപെടുത്തുമെന്നു സർക്കാർ അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ കുരങ്ങിണി വനത്തിൽ കാട്ടുതീയിൽപെട്ടു 22 വിനോദ സഞ്ചാരികൾ മരിച്ച സംഭവത്തെ തുടർന്നാണു നടപടി. ട്രെക്കിങ് നടത്തുന്നതിനുള്ള മാനദണ്ഡങ്ങളും കർശനമാക്കി. വനം വകുപ്പ് അധികൃതരുടെ മുൻകൂർ അനുമതി, രാവിലെ 6 മുതൽ വൈകിട്ട് 5 വരെ മാത്രം കാട്ടിൽ പ്രവേശനം, വനം വകുപ്പ് തയാറാക്കുന്ന പ്രത്യേക റൂട്ടിൽ മാത്രം ട്രെക്കിങ്, എല്ലാ സംഘങ്ങൾക്കൊപ്പവും ഗൈഡും ഫോറസ്റ്റ് ഗാർഡും തുടങ്ങിയവ നിബന്ധനകളിൽ ഉൾപ്പെടുന്നു.