Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപാവലിപ്പടക്കം: ഡൽഹിയിലെ വായുനില അതീവ ഗുരുതരം

heavy smog in New Delhi വായു ആരോഗ്യത്തിന് ഹാനികരം: ദീപാവലിപ്പിറ്റേന്ന് അന്തരീക്ഷമലിനീകരണം രൂക്ഷമായതിനെ തുടർന്നു കനത്ത പുകമഞ്ഞിൽ മുങ്ങിയ ഡൽഹി. ചിത്രം: എഎഫ്പി

ന്യൂഡൽഹി ∙ ദീപാവലിദിനത്തിൽനിയന്ത്രണങ്ങൾ ലംഘിച്ചു  പിന്നാലെ ഡൽഹിലെ അന്തരീക്ഷം അതീവ ഗുരുതരവാസ്ഥയിൽ. സുരക്ഷിതനിലയെക്കാൾ 10 മടങ്ങിൽ അധികമാണു വായുമലിനീകരണമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

അതിനിടെ, ആഘോഷങ്ങൾക്കിടെയുണ്ടായ രണ്ട് അപകടങ്ങളിൽ സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ മരിച്ചു; രണ്ടുപേർക്കു ഗുരുതരമായി പൊള്ളലേറ്റു.  പടക്കം പൊട്ടിത്തെറിച്ചതുൾപ്പെടെ  271 അപകടങ്ങളാണു റിപ്പോർട്ട് ചെയ്തതത്. 

പടക്കം പൊട്ടിക്കുന്നതിനു രണ്ടുമണിക്കൂർ സമയം നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ അധികൃതർ പൂർണ പരാജയമായി. ഉത്തരവ് ലംഘിച്ച 310 പേർ അറസ്റ്റിലായി. 562 കേസുകൾ റജിസ്റ്റർ ചെയ്തു. 2776 കിലോ പടക്കവും പിടിച്ചെടുത്തു. 

സദർ ബസാർ മേഖലയിലെ ചേരിയിൽ പടക്കത്തിൽ നിന്നു ഗ്യാസ് സിലിണ്ടറിലേക്കു തീ പടർന്നുണ്ടായ അപകടത്തിലാണു ഗണേശ്(10), സഹോദരി സ്വാതി(8) എന്നിവർ മരിച്ചത്. ഇവരുടെ സഹോദരൻ ധ്രുവ്(5), അമ്മ സുമൻ(28) എന്നിവർ ചികിൽസയിലാണ്.   ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പടക്കം പൊട്ടിക്കുന്നതിനിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണാണ് 5 വയസ്സുകാരി മരിച്ചത്.

വായുനില പരിതാപകരമായതോടെ ജനജീവിതം സ്തംഭിച്ചു. വായു നിലവാര സൂചിക(എയർ ക്വാളിറ്റി ഇൻഡക്സ്–എക്യുഐ) ശരാശരി 574 ആണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ എക്യുഐ 999 എന്ന നിലയിലാണ്. 0–50 വരെയാണു സുരക്ഷിത വായുനിലവാരനില.

related stories