Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേന്ദ്ര മോദി മാലദ്വീപിലേക്ക്

Muhammad-Sholeh-Ibrahim ഇബ്രാഹിം മുഹമ്മദ് സോലിഹ്

ന്യൂഡൽഹി ∙ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 17ന് മാലദ്വീപിലേക്കു പോകും. മോദിയുടെ ആദ്യത്തെ മാലദ്വീപ് സന്ദർശനമായിരിക്കും ഇത്.

14നും15നും സിംഗപ്പൂരിൽ 13–ാമതു കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സോലിഹിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണു സന്ദർശനമെന്നു വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ അറിയിച്ചു. ഭരണമാറ്റത്തോടെ ദ്വീപിൽ ഇന്ത്യൻ കമ്പനികൾക്കും നിക്ഷേപകർക്കും കൂടുതൽ അവസരങ്ങളുണ്ടാകുമെന്നാണു പ്രതീക്ഷ.

related stories