Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിആർഎസിനെ പിന്തുണയ്ക്കില്ലെന്നു ബിജെപി; കോൺഗ്രസിനു വെല്ലുവിളിയും

BJP poster

ഹൈദരാബാദ്∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസിന് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തങ്ങൾ പിന്തുണയ്ക്കില്ലെന്നു ബിജെപി. ഇങ്ങനെ ഉറപ്പു നൽകാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. ടിആർഎസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണം ബിജെപി വക്താവ് കൃഷ്ണ സാഗർ റാവു തള്ളി.