Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ പൂട്ടിയിട്ട് അമ്മ ജോലിക്കു പോയി; കിടക്കയ്ക്ക് തീപിടിച്ച് കുട്ടികൾ മരിച്ചു

Fire

ബെംഗളൂരു ∙ അമ്മ വീട്ടിൽ പൂട്ടിയിട്ട കുട്ടികൾ കിടക്കയ്ക്കു തീ പിടിച്ചതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചു. നേപ്പാൾ സ്വദേശികളായ ദേവേന്ദ്രയുടെയും രൂപസിയുടെയും മക്കളായ സജൻ (5), ലക്ഷ്മി (2) എന്നിവരെയാണ് ഇലക്ട്രോണിക് സിറ്റി ബസപുര മെയ്‌ൻ റോഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രക്ഷിതാക്കൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു ജോലിക്കു പോയ സമയത്തായിരുന്നു തീപിടിത്തം. ജനലുകൾ അടച്ചതിനാൽ പുക പുറത്തു പോവുകയോ സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുകയോ ചെയ്തില്ല. പൊലീസ് കേസെടുത്തു.