Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഡാക്കിലെ ബിജെപി എംപി രാജിവച്ചു

bjp-logo

ശ്രീനഗർ∙ ലഡാക്കിലെ ബിജെപി എംപി തപ്സ്താൻ ചെവാങ് പാർട്ടി അംഗത്വവും ലോക്സഭാംഗത്വവും രാജിവച്ചു. ആരോഗ്യ കാരണങ്ങളാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അദ്ദേഹം മറ്റു പാർട്ടികളിൽ ചേരില്ലെന്നും ആധ്യാത്മിക പാതയിലാണെന്നും ബിജെപി അറിയിച്ചു. 

2014 ൽ കോൺഗ്രസ് വിമതനെതിരെ 36 വോട്ടിനായിരുന്നു ചെവാങ്ങിന്റെ ജയം. എന്നാൽ ഈയിടെ നടന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ ലഡാക് മേഖല കോൺഗ്രസ് തൂത്തുവാരിയിരുന്നു.

ബിജെപി @ 269

ലോക്സഭയിൽ 272 എന്ന മാജിക് നമ്പർ ബിജെപിക്കു നഷ്ടം. ലഡാക് എംപി തപ്സ്താൻ ചെവാങ്, രാജസ്ഥാനിലെ ദൗസ എംപി ഹരീഷ് ചന്ദ്ര മീണ എന്നിവരുടെ രാജിയും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിന്റെ മരണവും മൂലം 3 സീറ്റ് കൂടി കുറഞ്ഞതോടെയാണിത്.

related stories