Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകടത്ത്: ബോളിവുഡ് നൃത്ത സംവിധായിക അറസ്റ്റിൽ

arrest

മുംബൈ∙ നൃത്തപരിപാടികളുടെ പേരിൽ യുവതികളെ വിദേശത്തെത്തിച്ച് ലൈംഗികത്തൊഴിലിന് ഉപയോഗിക്കുന്ന ബോളിവുഡ് നൃത്തസംവിധായികയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.

അന്ധേരിയിൽ നൃത്തവിദ്യാലയം നടത്തുന്ന ആഗ്നസ് ഹാമിൽറ്റൻ (56) ആണ് പിടിയിലായത്. ചൂഷണത്തിന് ഇരയായ 25 വയസ്സുകാരി ക്രൈംബ്രാഞ്ചിനെ സമീപിച്ചതോടെയാണ് രാജ്യാന്തര പെൺവാണിഭ റാക്കറ്റിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.