Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ​ഞ്ചായത്ത് തിരഞ്ഞെടുപ്പ്: ജമ്മു കശ്മീരിൽ 74.1% പോളിങ്

Del6100022 പ്രതീകാത്മക ചിത്രം

ശ്രീനഗർ ∙ഭീകരരുടെ ഭീഷണിയും വിഘടനവാദി നേതാക്കളുടെ ബഹിഷ്കരണആഹ്വാനവും വകവയ്ക്കാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് 74.1% പോളിങ്. നാഷനൽ കോൺഫറൻസും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.

ഈയിടെ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ 4% മാത്രം പേർ വോട്ട് ചെയ്ത കശ്മീർ മേഖലയിൽ ഇത്തവണ 64.5% ആയിരുന്നു പോളിങ്. കാർഗിൽ 77.7%, കുപ്‌വാര 70%, ബാരാമുള്ള 69.1% എന്നിങ്ങനെയായിരുന്നു പോളിങ്. ജമ്മു മേഖലയിൽ 79.5% പേർ വോട്ട് ചെയ്തു. ഉധംപുർ 83.6%, ദോഡ 80.8%, കഠ്‌വ 80% എന്നിങ്ങനെയായിരുന്നു പോളിങ്.

കശ്മീരിൽ 16, ജമ്മു 21, ലഡാക്ക് 10 എന്നിങ്ങനെ ആകെ 47 ബ്ലോക്കുകളിലാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. 9 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 27നാണ് ഫലപ്രഖ്യാപനം.