Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്‌ഗഡിൽ സ്ഫോടനത്തിൽ ജവാൻ മരിച്ചു

chattisgarh-maoist-attack പ്രതീകാത്മക ചിത്രം

റായ്പുർ∙ ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി) അസിസ്റ്റന്റ് കോൺസ്റ്റബിൾ കരാംദാര കൊല്ലപ്പെട്ടു. മറ്റു 2 പേർക്കു പരുക്കേറ്റു. സുക്മ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് സൂചന കിട്ടിയതിനെ തുടർന്നു തിരച്ചിലിനായി പോകുകയായിരുന്ന ഡിആർജി സംഘത്തിനു നേരെ വനപ്രദേശത്തുവച്ചാണു ബോംബാക്രമണം ഉണ്ടായത്.

പരുക്കേറ്റവരെ ഉടൻ റായ്പുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കരാംദാര മരിച്ചു. മറ്റു 2 പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സുക്മ, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള അരഡസൻ ജില്ലകളിലൊന്നാണ്. ഇവിടെ ഈ മാസം 12ന് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നടന്നിരുന്നു.
 

related stories