Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യം മോശമായി; ലാലുവിനെ എയിംസിലേക്ക് മാറ്റിയേക്കും

Lalu Prasad Yadav

റാഞ്ചി∙ കാലിത്തീറ്റക്കേസിൽ ജയിലിൽ കഴിയവേ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ആരോഗ്യം മോശമായി. കാലിനു വേദനയും നീരും കൂടിയതോടെ പരസഹായമില്ലാതെ അദ്ദേഹത്തിനു നടക്കാനാവുന്നില്ല. അമിത രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ലാലുവിനെ ഡൽഹി എയിംസിലേക്കു മാറ്റാൻ ശ്രമം തുടങ്ങി.

കുടുംബ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. മകൻ തേജ് പ്രതാപിന്റെ വിവാഹമോചന വാർത്ത അറിഞ്ഞതു മുതൽ ലാലു അസ്വസ്ഥനായിരുന്നു.