Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപക സമരം: ജാർഖണ്ഡിൽ ക്ലാസെടുക്കാൻ സൈനികർ

ranchi-School ജാർഖണ്ഡിൽ വെസ്റ്റ് സിങ്ക്ബുവം ജില്ലയിലെ സ്കൂളിൽ ക്ലാസെടുക്കുന്ന സിആർപിഎഫ് ജവാന്മാർ.

റാഞ്ചി ∙ ജാർഖണ്ഡിൽ സർക്കാർ സ്കൂൾ അധ്യാപകരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നതിനിടെ  ക്ലാസെടുക്കാൻ സിആർപിഎഫ് ജവാന്മാർ. വെസ്റ്റ് സിങ്ക്ബുവം ജില്ലയിലെ 10 സ്കൂളുകളിൽ അധ്യാപകരായി പട്ടാളക്കാരെത്തി. മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശത്തെ അധ്യയനം മുടങ്ങാതിരിക്കാനാണ് സൈനികർ പ്രൈമറി, മിഡിൽ സ്കൂളുകളിൽ അധ്യാപകരായത്.

പട്ടാളച്ചിട്ടയും തോക്കുകളും മാറ്റിവച്ച് അടുത്ത് ഇടപഴകുന്ന സൈനികാധ്യാപകരെ കുട്ടികൾക്ക് ഇഷ്ടപ്പെട്ടു. സമരം തുടർന്നാൽ ഏല്ലാ സ്കൂളുകളിലും സൈനികർ പഠിപ്പിക്കാനെത്തുമെന്ന് സിആർപിഎഫ് അസിസ്റ്റന്റ് കമൻഡാന്റ് വികാസ് പാണ്ഡേ അറിയിച്ചു.  വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപകർ സമരം തുടങ്ങിയത് കഴിഞ്ഞ 17 നാണ്. പലതവണ നടന്ന ചർച്ച പരാജയപ്പെട്ടു. ജോലിക്ക് ഹാജരാകാത്തവരെ പിരിച്ചുവിടുമെന്നും അറസ്റ്റ് ചെയ്യുമെന്നും അന്ത്യശാസനം നൽകിയിട്ടും 10% പേർ മാത്രമേ സമരത്തിൽ നിന്നു പിന്മാറിയുള്ളൂ.