Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്താം ക്ലാസുകാരൻ ചേച്ചിയുടെ കാമുകനെ വെട്ടിക്കൊന്നു

murder-crime-scene-representational-image

ചെന്നൈ∙ ജാതിമാറി വിവാഹം ചെയ്യാനൊരുങ്ങിയ സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയ പതിനഞ്ചുകാരനും ആറു സഹപാഠികളും അറസ്റ്റിൽ. തിരുനെൽവേലിയിൽ ഇതര ജാതിക്കാരിയെ പ്രണയിച്ച ബാങ്ക് ജീവനക്കാരൻ ഇസക്കി ശങ്കർ (32) ആണു കൊല്ലപ്പെട്ടത്. തുടർന്ന് കാമുകി സത്യഭാമ (20) ജീവനൊടുക്കി. 

വിവാഹത്തിനു ബന്ധുക്കൾ സമ്മതം നൽകിയെങ്കിലും സഹോദരന് എതിർപ്പുണ്ടായിരുന്നു. ജാതി മാറിയുള്ള വിവാഹത്തിന്റെ പേരിൽ സഹപാഠികൾ കളിയാക്കിയതോടെ ശങ്കറിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തുടർന്നു സഹപാഠികളുടെ സഹായത്തോടെയായിരുന്നു കൊല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.