Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റലിയിൽ നിന്ന് ‘മാഫിയ ഇറക്കുമതി’; സോണിയയ്ക്കെതിരെ വിവാദപരാമർശവുമായി ആദിത്യനാഥ്

Yogi Adiyanath

ഭോപാൽ∙ സോണിയാ ഗാന്ധിയെ ഇറ്റലിയിൽ നിന്നുള്ള ‘മാഫിയ’യുമായി ബന്ധപ്പെടുത്തുന്ന വിവാദപരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇൻഡോറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ‘ഇറ്റലിയിൽ നിന്നു സ്ത്രീധനമായി കോൺഗ്രസ്, മാഫിയയെയാണ് ഇറക്കുമതി ചെയ്തത്’ എന്ന പരാമർശം. സോണിയാ ഗാന്ധിയുടെ ജന്മദേശമാണ് ഇറ്റലി.

രാഹുലിനെയും ആദിത്യനാഥ് വിമർശിച്ചു. ‘ഇന്ത്യ ആയുധശേഷി വർധിപ്പിച്ചതിൽ കോൺഗ്രസുകാർ അസ്വസ്ഥരാണ്. രാഹുൽ എന്താ പറയുന്നതെന്ന് വല്ല പിടിയുമുണ്ടോ? ഇന്ത്യയിൽ നിന്നാണോ പാക്കിസ്ഥാനിൽ നിന്നാണോ രാഹുൽ സംസാരിക്കുന്നതെന്ന്, അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നു വ്യക്തമാകുന്നില്ലെന്നും ആദിത്യനാഥ് പരിഹസിച്ചു.