Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ക്ഷേത്രങ്ങൾ പണിയും: തൃണമൂൽ

Mamata Banerjee

കൊൽക്കത്ത ∙ ബംഗാളിലെ ഹിന്ദി മേഖലയിൽ 10 സൂര്യ ക്ഷേത്രങ്ങൾ നിർമ‍ിച്ച് ബിജെപിയെ നേരിടാൻ തൃണമൂൽ കോൺഗ്രസ് നീക്കം. ഹിന്ദി മേഖലയിൽ നിന്നുള്ളവർ ഏറെയുള്ള ദുർഗാപുർ – അസൻസോൾ മേഖലയിലെ 5 ലോക്സഭാ മണ്ഡലങ്ങളിൽ ‘മൃദു ഹിന്ദുത്വ’ നയം നടപ്പാക്കി അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് തൃണമൂൽ ശ്രമം.

ബിജെപിയുടെ വർഗീയ പ്രീണനം തടയാൻ 2 കോടി രൂപ ചെലവിൽ ക്ഷേത്രങ്ങൾ നിർമിക്കാനുള്ള പദ്ധതിക്കു മുൻകൈയെടുക്കുന്നത് അസൻസോൾ മേയറും തൃണമൂൽ എംഎൽഎയുമായ ജിതേന്ദ്ര കുമാർ തിവാരിയാണ്. ബിജെപിയുടെ ബബുൽ സുപ്രിയോയ്ക്ക് നിർണായക സ്വാധീനമുള്ള മേഖലയാണിത്.

related stories