Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് പൊലീസിനു മൊബൈൽ വിലക്ക്

mobile-app-police

ചെന്നൈ∙ ഇൻസ്പെക്ടർ തസ്തികയ്ക്കു താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു തമിഴ്നാട്ടിൽ ജോലി സമയത്തു മൊബൈൽ ഉപയോഗിക്കുന്നതിനു വിലക്ക്. ജോലിയിലുള്ള ശ്രദ്ധ കുറയാതിരിക്കുന്നതിനാണ് നിയന്ത്രണമെന്ന് ഡിജിപിയുടെ ഓഫിസിൽ നിന്നുള്ള സർക്കുലറിൽ പറയുന്നു.

വിവിഐപി സുരക്ഷ, ഉൽസവം, ക്രമസമാധാനം തുടങ്ങിയ ഡ്യൂട്ടികൾക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാർ ജോലിക്കിടെ മൊബൈൽ ഫോണിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു തീരുമാനം.

ഇൻസ്പെക്ടർ തസ്തികയ്ക്കു മുകളിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമേ ഡ്യൂട്ടി സമയത്തു മൊബൈൽ ഉപയോഗിക്കാൻ അനുവാദമുള്ളൂ.