Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് തീരത്ത് ആളില്ലാത്ത പാക്ക് ബോട്ട് പിടിച്ചു

ഭുജ് (ഗുജറാത്ത്) ∙ ഗുജറാത്ത് തീരത്തോടു ചേർന്ന് അറബിക്കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട പാക്ക് മത്സ്യബന്ധന ബോട്ട് അതിർത്തി രക്ഷാ സേന പിടിച്ചെടുത്തു. കച്ചിനു സമീപമുള്ള സർ ക്രീക്ക് മേഖലയിലാണ് ബോട്ട് കണ്ടത്.  മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങൾ ഇതിൽ നിന്നു കിട്ടി. തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.