Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അശ്ലീലഗ്രൂപ്പിൽ’ യുവതിയെ ചേർത്ത അഡ്മിൻ അറസ്റ്റിൽ

Whatsapp

മുംബൈ ∙ അശ്ലീല ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുള്ള വാട്സാപ് ഗ്രൂപ്പിൽ യുവതിയെ അവരുടെ അനുമതിയില്ലാതെ ചേർത്ത അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുന്നറിയിപ്പു കൂടിയാണു നടപടിയെന്നു പൊലീസ് അറിയിച്ചു. 

ബന്ധുവിന്റെ നമ്പർ ആണെന്നു കരുതിയാണു യുവതിയെ ചേർത്തതെന്ന് വിശദീകരിച്ച പ്രതി യുവതിയോടു മാപ്പ് അപേക്ഷിക്കുന്നതായും പറഞ്ഞു. ഇയാളുടെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. കുറ്റം തെളിഞ്ഞാൽ 5 വർഷം വരെ തടവു ലഭിക്കാം.