Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധുവിനെ കൊന്ന് കഷണങ്ങളാക്കി; യുവാവ് പിടിയിൽ

Representational image

ലക്നൗ ∙ അവിഹിതബന്ധം കണ്ടെത്തി കുടുംബാംഗങ്ങളെ അറിയിച്ച പ്രതിശ്രുത വധുവിനെ വരനും ബന്ധുങ്ങളും ചേർന്ന് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി ആസിഡ് ഒഴിച്ച് വനത്തിൽ കുഴിച്ചിട്ടു.

ഇരുപത്തൊന്നുകാരി സെനബ് ഖാനെ മൃഗീയമായി കൊലചെയ്ത ജഹാംഗീർ ഖാനെ(28) പൊലീസ് അറസ്റ്റ് ചെയ്തു.3 വർഷം മുൻപാണ് ജഹാംഗീറിന്റെയും സെനബിന്റെയും വിവാഹ നിശ്ചയം നടന്നത്. അതിനുശേഷം ഉത്തരാഖണ്ഡിലെ രാം നഗറിലുള്ള യുവതിയുമായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടെന്നു മനസ്സിലാക്കിയ സെനബ് ബന്ധുക്കളെ വിവരം അറിയിച്ചു.

ഇതിൽ ക്ഷുഭിതനായ ജഹാംഗീർ സുഹൃത്തിന്റെ സഹായത്തോടെ സെനബിനെ തട്ടിക്കൊണ്ടുപോയി കൃഷിയിട വസതിയിൽ വച്ചാണ് കൊലപ്പെടുത്തയത്.  പിതാവും ബന്ധുവും ജോലിക്കാരനും സഹായിച്ചു.ഒളിവിൽ പോയ ബാക്കി പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ വീതം ഇനാം പ്രഖ്യാപിച്ചു.

related stories