Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് നടി റിയാമിക മരിച്ച നിലയിൽ

riyamika-actress

ചെന്നൈ∙ യുവ തമിഴ് നടി റിയാമികയെ (26) സഹോദരന്റെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നാലുമാസമായി സഹോദരൻ പ്രകാശിന്റെ ഫ്ലാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്.  

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്നു പ്രകാശും, റിയാമികയുടെ കാമുകൻ ദിനേശും ഫ്ലാറ്റിലെത്തിയപ്പോഴാണു മരിച്ചനിലയിൽ കണ്ടത്.