Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി കേസ്: 7 പൊലീസുകാർക്ക് സസ്പെൻഷൻ

gauri-lankesh-dead.jpg

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ ടിവി ചാനലുകളോട് സംസാരിക്കാൻ അനുവദിച്ചതിന് 7 പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. 9 പ്രതികളെ സെപ്റ്റംബറിൽ സിറ്റി സിവിൽ അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു സംഭവം.

വാഹനത്തിൽ കയറിയ പരശുറാം വാഗ്‌മർ, മനോഹർ ഈവ്‍ഡെ എന്നീ പ്രതികൾ രണ്ടു വാർത്താ ചാനലുകളുമായി സംസാരിക്കുകയും അന്വേഷണ സംഘത്തിനെതിരെ ആരോപണമുന്നയിക്കുകയും ചെയ്തു. ഇവരുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി.