Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഷേലിനെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമം: ബിജെപി

bjp-congress-logos

ന്യൂഡൽഹി∙ ‘കുടുംബത്തെ’ രക്ഷിക്കാനായി മിഷേലിനെ സംരക്ഷിക്കാനാണു കോൺഗ്രസിന്റെ ശ്രമമെന്നു ബിജെപി. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ പുറത്തുവരാനിരിക്കുന്ന തെളിവുകൾ ഭയന്നാണ് അവർ മിഷേലിന് അഭിഭാഷക സഹായമെത്തിച്ചതെന്നു പാർട്ടി വക്താവ് സംബിത് പാത്ര ആരോപിച്ചു. മിഷേലിനുവേണ്ടി ഹാജരായ ആൽജോ  കെ.ജോസഫ് ഉൾപ്പെടെ 3 അഭിഭാഷകർക്കും കോൺഗ്രസുമായി ബന്ധമുണ്ട്.

ആൽജോയെ പുറത്താക്കിയതു വെറും നാടകമാണ്. കോൺഗ്രസ് യുവജന വിഭാഗത്തിൽ അംഗമാണ് ആൽജോ. മറ്റൊരു അഭി‌ഭാഷകന്റെ പിതാവും കോൺഗ്രസ് പ്രവർത്തകൻ. കോൺഗ്രസിന്റെ നീളമേറിയ കരം ‌പാർട്ടിയിലെ പ്രമുഖ കുടുംബത്തെ സംരക്ഷിക്കാൻ നീളുകയാണ് – സംബിത് പാത്ര പറഞ്ഞു.