Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണുപ്പകറ്റാൻ ബോർമയിൽ കയറിയ കുട്ടി മരിച്ചു

ലക്നൗ∙ തണുപ്പകറ്റാൻ പിതാവിന്റെ ബിസ്കറ്റ് ഫാക്ടറിയിലെ ബോർമയിൽ കയറിയ കുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. 9ാം ക്ലാസുകാരനായ ദീപക് (15) വീടിന്റെ തറനിരപ്പിനു താഴെയുള്ള ബോർമയിൽ ഇറങ്ങിയ ഉടൻ വാതിൽ അടഞ്ഞ് അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ദുർഗന്ധം ഉയർന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.