Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോണിയയ്ക്ക് 72–ാം പിറന്നാൾ; ആശംസാ പ്രവാഹം

Sonia-Gandhi-2

ന്യൂഡൽഹി∙ ജൻപഥ് 10 വസതിക്കു മുമ്പിൽ എത്തിയ സാധാരണ പ്രവർ‌ത്തകർ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവരുടെ ആശംസകൾക്കു നടുവിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി 72–ാം പിറന്നാൾ ആഘോഷിച്ചു. 

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ നേതാക്കൾ രാവിലെ തന്നെ പൂച്ചെണ്ടുകളുമായി സോണിയയെ കാണാനെത്തി. ആരോഗ്യകരമായ ജീവിതവും ദീർഘായുസ്സും നേരുന്നുവെന്നായിരുന്നു ട്വിറ്ററിൽ മോദിയുടെ ആശംസ. മമതാ ബാനർജി, ഒമർ അബ്ദുല്ല തുടങ്ങി ഒട്ടേറെ നേതാക്കൾ ആശംസകൾ നേർന്നു.

related stories