Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനി‍ലെ ഒരു ബൂത്തിൽ റീപോളിങ്

ജയ്പുർ ∙ രാജസ്ഥാനിലെ കരൺപുർ നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തിൽ ഇന്ന് റീപോളിങ് നടത്തും. പോളിങ്ങിനു മുൻപ് നടത്തിയ മാതൃകാ വോട്ടെടുപ്പിനിടെ (മോക്ക് പോളിങ്) ഇലക്ട്രോണിക് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ യഥാർഥ വോട്ടെടുപ്പിനു മുൻപു മായ്ച്ചു കളയാൻ മറന്നതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടിയെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.

ബിഎസ്പി സ്ഥാനാർഥിയുടെ മരണത്തെ തുടർന്നു മുടങ്ങിയ രാംഗഡ് മണ്ഡലത്തിൽ പിന്നീടു തിരഞ്ഞെടുപ്പു നടത്തും.