Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവധവുമായി ബന്ധപ്പെട്ട ചോദ്യം വിവാദമായി

ന്യൂഡൽഹി ∙ നരേലയിലുള്ള ചന്ദ്ര പ്രഭു ജയിൻ ലോ കോളജിൽ എൽഎൽബി പരീക്ഷയ്ക്ക് ശിക്ഷാനിയമം സംബന്ധിച്ച ചോദ്യപ്പേപ്പറിൽ ഗോവധവുമായി ബന്ധപ്പെട്ട ചോദ്യം വിവാദമായി. രോഹിത്, തുഷാർ, രാഹുൽ എന്നീ ഹിന്ദുക്കളുടെ മുന്നിൽ വച്ച് അഹമ്മദ് എന്ന മുസ്‌ലിം പശുവിനെ കൊന്നാൽ അഹമ്മദ് ചെയ്തതു കുറ്റമാകുമോ എന്നതായിരുന്നു ചോദ്യം. പരാതി ഉയർന്നതിനെ തുടർന്ന് ഗുരു ഗോവിന്ദ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. ചോദ്യം നീക്കം ചെയ്തതായും ഇതിനു മാർക്ക് നൽകില്ലെന്നും വാഴ്സിറ്റി അധികൃതർ പറഞ്ഞു. ഡൽഹി സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.