Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യേറിയ ഭൂമി പാക്കിസ്ഥാൻ ഒഴിയണം: സുഷമ സ്വരാജ്

Sushma Swaraj സുഷമ സ്വരാജ്

ന്യൂഡൽഹി ∙ അന്യായമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ നിന്ന് ഒഴിയാൻ പാക്കിസ്ഥാനോട് പലവട്ടം ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയെ അറിയിച്ചു. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിൽ 78,000 ചതുരശ്ര കിലോമീറ്റർ സ്ഥലം പാക്കിസ്ഥാൻ കയ്യേറിയിട്ടുണ്ട്. ഇതിൽ 5180 ചതുരശ്ര കിലോമീറ്റർ അവർ 1963 ൽ ചൈനയ്ക്കു കൈമാറിയതായും മന്ത്രി പറഞ്ഞു.