Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടയ്ക്ക് കെട്ടുകണക്കിനു വോട്ട്

Representational image

ഹൈദരാബാദ്/ ജയ്പുർ ∙ തെലങ്കാനയിൽ നോട്ടയ്ക്കു കിട്ടിയത് 2,24,709 വോട്ടുകൾ. 2014ൽ നോട്ട നേടിയത് 1.52 ലക്ഷം വോട്ടുകളായിരുന്നു. ഇക്കുറി 15 ബിജെപി സ്ഥാനാർഥികൾ നോട്ടയ്ക്കും പിന്നിലായി. സിപിഐക്കും തെലങ്കാന ജനസമിതി പാർട്ടിക്കും (ടിജെപി) ആകെ കിട്ടിയ വോട്ടുകൾ കൂട്ടിനോക്കിയാൽ നോട്ടയ്ക്കു പിന്നിലേ വരൂ. 3 മണ്ഡലങ്ങളിൽ മൽസരിച്ച സിപിഐയ്ക്കു കിട്ടിയത് 83,215 വോട്ടുകൾ, 4 മണ്ഡലങ്ങളിൽ മൽസരിച്ച ടിജെപിക്ക് 95,364.

അതേസമയം, മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി. രാമറാവു മൽസരിച്ച സിർസിലയിൽ നോട്ടയ്ക്കു വട്ടപ്പൂജ്യമായി. രാജസ്ഥാനിൽ 15 മണ്ഡലങ്ങളിൽ, വിജയികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ നോട്ട നേടി. ഏറ്റവും ഭൂരിപക്ഷം കുറഞ്ഞ മണ്ഡലമായ അസിന്ദിൽ, ബിജെപിയുടെ വിജയം 154 വോട്ടിന്. ഇവിടെ നോട്ടയ്ക്കു കിട്ടിയത് 2943 വോട്ടുകൾ.

related stories