Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യലക്ഷ്യം ബിജെപിയെ അകറ്റിനിർത്തൽ: മായാവതി

Mayawati മായാവതി

ന്യൂഡൽഹി ∙ ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ മധ്യപ്രദേശിലും ആവശ്യമെങ്കിൽ രാജസ്ഥാനിലും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി മേധാവി മായാവതി.  മധ്യപ്രദേശിൽ രണ്ടും രാജസ്ഥാനിൽ ആറും സീറ്റുകളാണ് ബിഎസ്പിക്കുള്ളത്. ബിജെപിയെ മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്പി മൽസരിച്ചത്. കോൺഗ്രസിന്റെ നയങ്ങളോടു ഞങ്ങൾ യോജിക്കുന്നില്ല. പക്ഷേ, ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ് – മായാവതി പറഞ്ഞു.

ബിഎസ്പിക്കു പ്രതീക്ഷിച്ചത്ര സീറ്റുകൾ കിട്ടിയിട്ടില്ലെന്നും ഛത്തീസ്ഗഡിൽ അജിത് ജോഗിയുടെ പ്രസ്താവനകൾ ബിഎസ്പി – ജനതാ കോൺഗ്രസ് സഖ്യത്തെക്കുറിച്ചു ജനങ്ങളിൽ സംശയമുണ്ടാക്കിയെന്നും അവർ പറഞ്ഞു.

related stories