Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിക്ക് 68, ആഘോഷവുമായി ആരാധകർ

Rajnikanth രജനീകാന്ത്

ചെന്നൈ ∙ 68ാം ജന്മദിന വേളയിൽ സൂപ്പർ താരം രജനീകാന്തിന് ആശംസാപ്രവാഹം. സഹായങ്ങൾ വിതരണം ചെയ്തും ഭീമൻ ജന്മദിന കേക്കുകൾ മുറിച്ചും ആരാധകർ ജന്മദിനം കൊണ്ടാടി. ഇഷ അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാൽ രജനി ഇന്നലെ ചെന്നൈയിലില്ലായിരുന്നു. അതേസമയം, തമിഴകം ഉറ്റുനോക്കുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങളൊന്നും ജന്മദിനത്തിലുമുണ്ടായില്ല.

രജനിയുടെ പുതിയ ചിത്രമായ പേട്ടയുടെ ടീസർ ഇന്നലെ പുറത്തുവിട്ടത് ആരാധകർക്ക് ഇരട്ടിമധുരമായി. ഗജ ചുഴലിക്കാറ്റ് കാവേരി തീരജില്ലകളിൽ വൻ നാശനഷ്ടം വിതച്ചതിനാൽ വലിയ ആഘോഷങ്ങൾ വേണ്ടെന്നു നടൻ നിർദേശിച്ചിരുന്നു. അതേസമയം,  ഒരു വർഷം പൂർത്തിയായിട്ടും രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കാത്തത് ആരാധകരിൽ ചിലരെ നിരാശരാക്കിയിട്ടുണ്ട്.