Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശിൽ 22 സീറ്റിൽ ഭൂരിപക്ഷത്തേക്കാൾ മുന്നിൽ നോട്ട

ഭോപാൽ∙ മധ്യപ്രദേശിലെ 22 മണ്ഡലങ്ങളിൽ വിജയിക്കു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ മുന്നിൽ നോട്ട. മധ്യപ്രദേശിൽ എല്ലാ മണ്ഡലത്തിലുമായി 5.42 ലക്ഷം വോട്ടുകളാണു നോട്ടയ്ക്കു കിട്ടിയത്. 1.4 %. 2013ൽ ഇത് 6.43 ലക്ഷമായിരുന്നു. ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയ്ക്ക് ഇത്രയും വോട്ടുകൾ സംസ്ഥാനത്തു നേടാനായില്ല.

നോട്ട നിർണായകമായ 22 മണ്ഡലങ്ങളിൽ 12 എണ്ണം കോൺഗ്രസും ഒൻപതെണ്ണം ബിജെപിയും നേടി. ഒരെണ്ണത്തിൽ സ്വതന്ത്രൻ വിജയിച്ചു.