Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസുന്ധരയും കളമൊഴിഞ്ഞു; രാജ്യത്ത് വനിതാ മുഖ്യമന്ത്രി ഇനി മമത മാത്രം

Mamata Banerjee

രാജസ്ഥാനിലെ വസുന്ധരരാജെ സിന്ധ്യ കൂടി കളമൊഴിഞ്ഞതോടെ രാജ്യത്തു വനിതാ മുഖ്യമന്ത്രി ബംഗാളിലെ മമത ബാനർജി മാത്രം. 2016 ൽ 4 വനിതാ മുഖ്യമന്ത്രിമാർ വരെയുണ്ടായിരുന്ന സ്ഥാനത്താണിത്. ആ വർഷം ഓഗസ്റ്റിൽ ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പു നടന്ന 5 സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഡിൽ മാത്രമാണ് ഇക്കുറി വനിതാ എംഎൽഎമാരുടെ എണ്ണം കൂടിയത്. പത്തിൽനിന്നു 13 ആയാണു വർധന. മിസോറമിലാകട്ടെ, വനിതാ എംഎൽഎമാരേയില്ല. കഴി‍ഞ്ഞ തവണ ഒരാൾ ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ കണക്ക് ഇങ്ങനെ (ബ്രാക്കറ്റിൽ കഴിഞ്ഞ സഭയിലെ എണ്ണം): മധ്യപ്രദേശ് 17 (30), രാജസ്ഥാൻ 22 (27), തെലങ്കാന 5 (9).

related stories