Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഷേൽ 4 ദിവസം കൂടി റിമാൻഡിൽ

Christian Michel Agusta Westland

ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട കോഴക്കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ പ്രത്യേക കോടതി 4 ദിവസത്തേക്കു കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. 

പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ് കുമാറിന്റേതാണു നടപടി. മിഷേലിന്റെ ജാമ്യാപേക്ഷ 19 നു വീണ്ടും പരിഗണിക്കും.

വിവിധ രാജ്യങ്ങളിൽനിന്നു ലഭിച്ച രേഖകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും തെളിവെടുപ്പിന്റെ ഭാഗമായി മിഷേലിനെ മുംബൈയിൽ പവൻ ഹൻസ് ഇന്ത്യയുടെ ഓഫിസിൽ കൊണ്ടുപോകേണ്ടതുണ്ടെന്നും സിബിഐ വ്യക്തമാക്കി. തുടർന്നാണ് 4 ദിവസത്തേക്കുകൂടി കസ്റ്റഡി അനുവദിച്ചത്.