Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലുവർഷത്തിനു ശേഷം, വീണ്ടും തലപ്പാവണിഞ്ഞ് സച്ചിൻ പൈലറ്റ്

Ashok Gehlot, Sachin Pilot and N Chandrababu Naidu ജയ്പുരിൽ രാജസ്ഥാനിലെ പുതിയ കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സ്വീകരിക്കുന്ന മുഖമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും. ചിത്രം: പിടിഐ

ജയ്പുർ∙ നാലുവർഷത്തിനു ശേഷം സച്ചിൻ പൈലറ്റ് ഇന്നലെ വീണ്ടും തലപ്പാവണിഞ്ഞു. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെയും പരാജയത്തെത്തുടർന്നാണ്, പാർട്ടി അധികാരത്തിൽ വന്നാലേ ഇനി തലപ്പാവ് അണിയൂ എന്ന ശപഥം 4 വർഷം മു‍ൻപ് സച്ചിൻ എടുത്തത്.  സത്യപ്രതിജ്ഞാച്ചടങ്ങിൽ  ചുവന്ന തലപ്പാവണിഞ്ഞാണ് അദ്ദേഹമെത്തിയത്. 

രാജസ്ഥാൻ പിസിസി അധ്യക്ഷനായ സച്ചിനാണ് പരാജയങ്ങളിൽനിന്ന് പാർട്ടിയെ കൈപിടിച്ചുയർത്തി വിജയപാതയിലെത്തിച്ചത്.