Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതയ്ക്കു തിരിച്ചടി; ബിജെപി രഥയാത്രകൾക്ക് ഹൈക്കോടതി അനുമതി

mamata-banerjee,-BJP

കൊൽക്കത്ത∙ ബംഗാളിൽ രഥയാത്രകൾ നടത്താൻ ബിജെപിക്ക് കൽക്കട്ട ഹൈക്കോടതിയുടെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം ലക്ഷ്യമിട്ട് ‘ജനാധിപത്യ സംരക്ഷണ യാത്ര’ എന്ന പേരിലാണ് ബിജെപി ബംഗാളിൽ 3 രഥയാത്രകൾ പ്രഖ്യാപിച്ചത്. എന്നാ‍ൽ, വർഗീയ കലാപമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി മമത ബാനർജി സർക്കാർ അനുമതി നിഷേധിച്ചു. തുടർന്ന് ബിജെപി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിധി മമതയ്ക്കു തിരിച്ചടിയായി.

യാത്രകൾ പ്രവേശിക്കുന്ന ജില്ലകളിലെ പൊലീസ് മേധാവികൾക്ക് 12 മണിക്കൂർ മുൻപെങ്കിലും വിവരം നൽകണമെന്ന നിർദേശത്തോടെയാണ് ജസ്റ്റിസ് തപബ്രത ചക്രവർത്തി അനുമതി നൽകിയത്. ഗതാഗതം തടസപ്പെടുത്തരുത്, നിയമ ലംഘനങ്ങളുണ്ടാകരുത് എന്നീ നിബന്ധനകളുമുണ്ട്. പൊതുസ്വത്തിന് നാശമുണ്ടായാൽ ഉത്തരവാദിത്തം ബിജെപിക്കായിരിക്കും.

ആദ്യ രഥയാത്ര നാളെ തുടങ്ങുമെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു. 24, 26 തീയതികളിൽ മറ്റു യാത്രകളും ആരംഭിക്കും.