Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

638781 - കേന്ദ്രമന്ത്രി എന്താണ് ഉദ്ദേശിച്ചത്?

Sushma Swaraj

ന്യൂഡൽഹി∙ ഒരു സംഖ്യയിൽ തലപുകഞ്ഞ് ട്വിറ്റർ സമൂഹം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്ത 638781 എന്ന സംഖ്യയെക്കുറിച്ചാണിത്. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ സുഷമ, ട്വീറ്റ് ചെയ്തപ്പോൾ തനിക്ക് അബദ്ധം പിണഞ്ഞതാണോയെന്നു പോലും വിശദീകരിക്കാതെ 20 മിനിറ്റിനകം ട്വീറ്റ് പിൻവലിച്ചു. ഇതൊക്കെയായിട്ടും 638781 നു പിന്നിലെ നിഗൂഢതയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ‘ഗവേഷകർ’.

സിംഗപ്പൂരിലെ ഒരു പോസ്റ്റൽ കോഡാണെന്നാണ് ചിലർ കണ്ടുപിടിച്ചത്. എന്തിന്റെയെങ്കിലും ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ആയിരിക്കാമെന്നു മറ്റു ചിലർ പറയുന്നു.