Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പദ് വ്യവസ്ഥ തകർന്നു: യശ്വന്ത്

ന്യൂഡൽഹി∙ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ പങ്കു വഹിച്ചുവെന്ന് വിമർശിക്കുന്ന യശ്വന്ത് സിൻഹയുടെ പുസ്തകം പുറത്തിറങ്ങി. 'ഇന്ത്യ അൺമേഡ്, ഹൗ ദ് മോദി ഗവൺമെന്റ് ബ്രോക്ക് ദി ഇക്കോണമി ’ എന്ന പുസ്തകത്തിൽ നോട്ട് പിൻവലിക്കൽ രാജ്യത്തെ ഏറ്റവും വലിയ കുംഭകോണമാണെന്നും  റിസർവ് ബാങ്കിന്റെ സ്വയംഭരണാവകാശം ഭീഷണിയിലാണെന്നും മുൻ കേന്ദ്ര മന്ത്രി വാദിക്കുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ മോദിക്ക് കഴിയുമായിരുന്നു. എന്നാൽ അദ്ദേഹം  ആ അവസരം കളഞ്ഞു കുളിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്കു മോദിയെ ആദ്യം നിർദ്ദേശിച്ചവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നു. 

മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’  പദ്ധതിയും വൻ പരാജയമാണെന്നു സിൻഹ പറയുന്നു. ഇത് മോദിയുടെ ആശയവുമല്ല. യു പി എ സർക്കാർ രൂപം നൽകിയ നാഷനൽ മാനുഫാക്ചറിങ് കോമ്പറ്റിറ്റീവ്നെസ് കൗൺസിലിന്റെ  മറ്റൊരു രൂപമാണ്.