Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ വ്യവസായം: നയരൂപീകരണം വൈകില്ലെന്നു മന്ത്രി

ന്യൂഡൽഹി ∙ സ്വർണ വ്യവസായത്തിന്റെ വളർച്ചയും കയറ്റുമതി പ്രോൽസാഹനവും ലക്ഷ്യമിട്ടുള്ള സ്വർണ നയത്തിനു വൈകാതെ രൂപം നൽകുമെന്നു കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇറക്കുമതി തീരുവ പത്തിൽ നിന്നു 4 ശതമാനമായി കുറയ്ക്കണമെന്ന വ്യവസായികളുടെ ആവശ്യവും പരിഗണിക്കും. മൂല്യവർധിത സ്വർണത്തിന്റെ കയറ്റുമതിയിൽ ആഗോളതലത്തിൽ മുൻപന്തിയിലെത്താൻ ഇന്ത്യയ്ക്കു ശേഷിയുണ്ട് –  അദ്ദേഹം വ്യക്തമാക്കി.