Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയുടെ ‘ഹീറോ’ ഐപിഎസ് ഉദ്യോഗസ്ഥൻ എച്ച്1എൻ1 ബാധിച്ചു മരിച്ചു

Madhukar-Shetty മധുകർ ഷെട്ടി.

ബെംഗളൂരു∙ ഖനനക്കേസിൽ ബിജെപി മുൻ മന്ത്രി ജനാർദന റെഡ്ഡിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നതുൾപ്പെടെ അഴിമതിക്കെതിരെ പോരാടിയ കർണാടക ഐപിഎസ് ഉദ്യോഗസ്ഥൻ മധുകർ ഷെട്ടി (47) എച്ച്1എൻ1 ബാധിച്ചു മരിച്ചു. ഹൈദരാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷനൽ പൊലീസ് അക്കാദമി ഡപ്യൂട്ടി ഡയറക്ടറാണ്. 

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന രീതിയിൽ ആരോപണങ്ങൾ ഉയർന്നതിനാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം നടത്തുമെന്നു കർണാടക ആഭ്യന്തര മന്ത്രി എം.ബി പാട്ടീൽ പറഞ്ഞു.

സംസ്കാരം ഇന്ന്, ജന്മനാടായ ഉഡുപ്പിയിലെ യെഡാദിയിൽ. 

കർണാടക കേഡർ 1999 ബാച്ച് ഉദ്യോഗസ്ഥനാണു ഷെട്ടി. ചിക്കബെല്ലാപുര എസ്പിയായിരിക്കെ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു ദലിതർക്കു നൽകിയതു ശ്രദ്ധേയമായിരുന്നു. വീരപ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിൽ അംഗമായിരുന്നു. യുഎൻ ദൗത്യത്തിലും പങ്കെടുത്തിട്ടുണ്ട്.