Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ പാക് സ്വദേശിയായ തൊഴിലുടമയുടെ പീഡനം; വിമാനത്തിൽ വസ്ത്രമുരിഞ്ഞ് ഇന്ത്യക്കാരൻ!

ന്യൂഡൽഹി∙ ദുബായ്– ലക്നൗ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രാമധ്യേ യാത്രക്കാരൻ സ്വയം തുണിയുരിഞ്ഞ് നഗ്നനായി! ജീവനക്കാർ സമയോചിതമായി ഇടപെട്ട് കുടുതൽ പ്രകോപനം ഒഴിവാക്കി. ദുബായിൽനിന്നു ലക്നൗവിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് തുണിയുരിയൽ നാടകം അരങ്ങേറിയത്. ശനിയാഴ്ച നടന്ന സംഭവം ഞായറാഴ്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഉത്തർപ്രദേശിലെ ഉന്നാവ് സ്വദേശിയായ സുരേന്ദ്ര എന്ന മുപ്പത്തഞ്ചുകാരനാണ് യാത്രാമധ്യേ സീറ്റുകൾക്കിടയിലുള്ള സ്ഥലത്തുവച്ച് സഹയാത്രികർക്കു മുന്നിൽ വിവസ്ത്രനായത്. നഗ്നതാ പ്രകടനം ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനജീവനക്കാരിലൊരാൾ ഇയാളെ തുണി കൊണ്ടു പുതച്ചു. രണ്ടു പേർ ചേർന്ന് സീറ്റിൽ ബലമായി ഇരുത്തി കൂടുതൽ നഗ്നതാ പ്രകടനം ഒഴിവാക്കി.

ഇയാളെ പിന്നീടു ലക്നൗവിലെ സുരക്ഷാ വിഭാഗത്തിനു കൈമാറി. ദുബായിൽ ജോലി ചെയ്യുന്ന ഇയാൾക്ക് തൊഴിലിടത്തിൽ നേരിട്ട മാനസിക പീഡനങ്ങളാണ് ഇത്തരമൊരു പെരുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ദുബായിൽ പാക്കിസ്ഥാൻ സ്വദേശിക്കു കീഴിലാണ് സുരേന്ദ്ര ജോലി ചെയ്യുന്നത്. അവിടെ കടുത്ത പീഡനങ്ങളാണ് ഇയാൾ നേരിട്ടിരുന്നതെന്ന് സിഐഎസ്എഫ് അധികൃതർ വ്യക്തമാക്കി. വിമാനത്തിൽവച്ച് തന്നെ പാക്കിസ്ഥാനിലേക്കാണു കൊണ്ടുപോകുന്നതെന്ന തോന്നൽ ഇയാൾക്കുണ്ടായെന്നും ഇതേത്തുടർന്ന് പ്രതിഷേധമെന്ന നിലയിലാണ് വസ്ത്രമുരിഞ്ഞതെന്നുമാണ് അധികൃതർ നൽകുന്ന വിവരം.

related stories