ജാർഖണ്ഡിൽ മോദിയുടെ സദസ്സിൽ കറുപ്പിനു നിരോധനം

Narendra-Modi-6
SHARE

റാഞ്ചി∙ ജാർഖണ്ഡിൽ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന സദസ്സിൽ കറുപ്പിനു വിലക്ക്. പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ചില സംഘടനകളുടെ നീക്കം കണക്കിലെടുത്താണു കറുത്ത വസ്ത്രം, ബാഗ്, സോക്സ് ഉൾപ്പെടെയുള്ളവയ്ക്കു പലമു ജില്ലാ ഭരണാധികാരികൾ നിരോധനം ഏർപ്പെടുത്തിയത്. തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം മാത്രമായിരിക്കും മേദിനി നഗറിലെ വേദിയിലേക്കു പ്രവേശനം.  

സ്ഥിര നിയമനം ആവശ്യപ്പെട്ടു മാസങ്ങളായി സമരം നടത്തുന്ന അധ്യാപകർ റാഞ്ചിയിൽ മുഖ്യമന്ത്രി രഘുബർ ദാസിനെ കരിങ്കൊടി കാണിച്ചിരുന്നു. പ്രധാനമന്ത്രിക്കു നേരെയും പ്രതിഷേധം ആവർത്തിക്കുമെന്ന ആശങ്കയിലാണു മുൻകരുതൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA