വിമാനത്താവളത്തിൽ ശത്രു ഇനി ‘വിഐപി’യല്ല

shatrughnan-sinha
SHARE

പട്ന ∙ ബിജെപിയിൽ വിമത ശബ്ദമുയർത്തുന്ന ശത്രുഘ്നൻ സിൻഹ എംപിക്ക് ഇനി പട്ന വിമാനത്താവളത്തിൽ വിഐപി പദവിയുണ്ടാകില്ല. വിഐപി പദവി നീട്ടിനൽകാൻ വ്യോമയാന മന്ത്രാലയത്തിൽ നിന്നു ലഭിക്കാറുള്ള ഉത്തരവിന്റെ കാലാവധി കഴിഞ്ഞിട്ട് 6 മാസമായ സാഹചര്യത്തിലാണ് പ്രത്യേക സൗകര്യം നിർത്താൻ അധികൃതർ തീരുമാനിച്ചത്. 

വിമാനത്താവളത്തിൽ വിഐപികൾക്കുള്ള പ്രത്യേക വഴിയും വിമാനത്തിനു സമീപം വരെ കാർ യാത്രയും ഇനി അനുവദിക്കില്ല. സാധാരണ യാത്രക്കാർക്കൊപ്പം വരിയിൽ നിന്നു പരിശോധനയ്ക്കു വിധേയനാകണം. മുൻ കേന്ദ്രമന്ത്രിയും ബോളിവുഡ് താരവുമെന്ന നിലയിലുള്ള പരിഗണനയാണു നഷ്ടമാകുന്നത്. 

ഇക്കുറി ലോക്സഭയിലേക്ക് ബിജെപി ടിക്കറ്റ് നൽകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് ആർജെ‍ഡിയുടെയോ കോൺഗ്രസിന്റെയോ ടിക്കറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ് ശത്രുഘ്നനും മറ്റൊരു വിമതനായ കീർത്തി ആസാദും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA