ഭൂട്ടാനിൽ ഐഎസ്ആർഒ ഗ്രൗണ്ട് സ്റ്റേഷൻ

isro-logo-3
SHARE

ന്യൂഡൽഹി ∙ ചൈനയ്ക്കു മേൽ ചാരക്കണ്ണുകളയയ്ക്കാൻ ലക്ഷ്യമിട്ടു ഭൂട്ടാനിൽ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) ഗ്രൗണ്ട് സ്റ്റേഷൻ സജ്ജമാക്കാൻ ഇന്ത്യൻ നീക്കം. ടിബറ്റിൽ സമാന കേന്ദ്രം ചൈന സ്ഥാപിച്ചതിനു ബദലായാണ് ഐഎസ്ആർഒയെ ഭൂട്ടാനിൽ നിലയുറപ്പിക്കാനുള്ള പദ്ധതി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ലോതെയ് ഷെറിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യവും ചർച്ചാവിഷയമായി.

സാറ്റലൈറ്റ് സേവനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്ന കേന്ദ്രം ഭൂട്ടാനു ഗുണം ചെയ്യുമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ടിബറ്റിൽ ചൈന ആയുധ സന്നാഹം വർധിപ്പിക്കുന്നതായി ഇന്ത്യൻ സേനാ ഇന്റലിജൻസിനു നേരത്തേ വിവരം ലഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA