റഫാൽ ഫയലുകൾ തന്റെ കയ്യിലുണ്ടെന്ന് ശബ്ദരേഖയിൽ പരീക്കർ

Manohar-Parrikar-3
SHARE

ന്യൂഡൽഹി ∙ റഫാൽ വിഷയത്തിൽ വിവാദ ശബ്ദരേഖ പുറത്തുവിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.  ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കറുടെ കൈവശമുള്ള റഫാൽ ഫയലുകളെക്കുറിച്ചു സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അജ്ഞാത വ്യക്തിയോടു സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണിത്.  പരീക്കറുടെ കൈവശമുള്ള ഫയലുകളിലെ ഉള്ളടക്കം പുറത്തുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ വെല്ലുവിളിച്ചു. എന്നാൽ, ശബ്ദരേഖ വ്യാജമാണെന്നും കോൺഗ്രസിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പരീക്കറും റാണെയും രംഗത്തുവന്നു.

ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങൾ

അജ്ഞാതൻ (മിസ്റ്റർ എക്സ്): ഗുഡ് ഈവനിങ് സാർ.
റാണെ: ഇന്ന് 3 മണിക്കൂർ മന്ത്രിസഭാ യോഗമുണ്ടായിരുന്നു.
എക്സ്: ഒകെ.
റാണെ: ഭയങ്കര ബഹളമായിരുന്നു. മന്ത്രിമാർ പരസ്പരം പോരടിച്ചു. അതിനിടയിൽ റഫാൽ ഫയലുകൾ തന്റെ കിടപ്പുമുറിയിലുണ്ടെന്ന കൗതുകകരമായ വെളിപ്പെടുത്തൽ മുഖ്യമന്ത്രി നടത്തി.
എക്സ്: എന്താണീ പറയുന്നത്?
റാണെ: അതു താങ്കൾ വാർത്തയാക്കണം. ഇക്കാര്യം മന്ത്രിസഭയിലെ താങ്കളുടെ അടുപ്പക്കാരനോടും ചോദിച്ചോളൂ. ഫയലിന്റെ പേരു പറഞ്ഞ് മറ്റുള്ളവരെ ബന്ദിയാക്കുമെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. റഫാലിന്റെ പൂർണ രേഖകൾ ഇവിടെ തന്റെ ഫ്ലാറ്റിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അക്കാര്യം ഡൽഹിയിൽ ആരെയെങ്കിലും അറിയിക്കാൻ വേണ്ടിയാണോ അദ്ദേഹമതു പറഞ്ഞതെന്ന് എനിക്കറിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA