‘ബില്ലില്ലാത്ത ഊണ് സൗജന്യം’; ട്രെയിനുകളിൽ ഇനി ഈ ബോർഡും

train-indian-railway
SHARE

ന്യൂഡൽഹി∙ ‘ബില്ലില്ലാത്ത ഊണ് സൗജന്യം’– മാർച്ച് മുതൽ ടെയ്രിനുകളിൽ ഈ ബോർഡ് ഉണ്ടാകും. കേറ്ററിങ് നടത്തുന്നവർ ബിൽ നൽകാതെ അധിക തുക ഈടാക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണിത്. ‌ കേറ്ററിങ് സർവീസ് ഉള്ള ട്രെയിനുകളിലെല്ലാം ഓരോ ഇനത്തിന്റെയും വിലവിവരപ്പട്ടിക കാണിക്കുന്ന ബോർഡ് വയ്ക്കും‌. അതിനടിയിലാണ് ബില്ലില്ലാത്ത ഊണ് സൗജന്യമെന്ന അറിയിപ്പ് ഉണ്ടാവുക.

ടിപ്പ് കൊടുക്കരുതെന്നും ഇതിൽ ഉണ്ടാവും. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക് പെയ്മെന്റിനായി കേറ്ററിങ് സ്റ്റാഫിനും ടിടിഇമാർക്കും മാർച്ച് 31നകം പിഒഎസ് മെഷീൻ നൽകും. സുരക്ഷ ഒഴികെയുള്ള എല്ലാ കാര്യങ്ങൾക്കുമായി ഒറ്റ ഹെൽപ്‌ലൈൻ നമ്പർ ഈ മാസം അവസാനത്തോടെ നിലവിൽ വരും.

വൈഫൈ കണക്ടിവിറ്റിയുള്ള സ്റ്റേഷനുകളുടെ എണ്ണം 723 ൽ നിന്ന് 2000 ആക്കും. സമയത്തിനു മുൻപ് ഇതു നടപ്പാക്കുന്ന ഡിവിഷൻ റെയിൽവേ മാനേജർമാർക്കു സമ്മാനം നൽകുമെന്നും മന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA